ഡിജിപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡീൻ കുര്യാക്കോസ് എം പി. കെവിൻ വധക്കേസിൽ പിരിച്ചുവിടാൻ നോട്ടീസ് നൽകിയ ഗാന്ധിനഗര്‍ മുന്‍ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ പ്രതികരണത്തിനെതിരെയാണ് ഡീൻ കുര്യാക്കോസ് പ്രകോപിതനായത്. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ഇപ്പോൾ സിപിഎം ജില്ലാ സെക്രട്ടറിമാർ ആണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് ഡിജിപിയുടെ വെളിപ്പെടുത്തലെന്നും ഡീൻ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണരൂപം;
കെവിന് വധക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച ഗാന്ധിനഗര്‍ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തത് തെറ്റായ നടപടി, ഇത്രയും വിവാദമായ ഒരു കേസിൽ പിരിച്ചുവിടാൻ നോട്ടീസ് നൽകിയ ഒരാളെ തിരിച്ചെടുത്ത വിവരം ഡി.ജി.പി. ലോക്നാഥ് ബെഹ്റ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് എന്നത് വളരെ ഗൗരവതരമാണ്..
ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ഇപ്പോൾ സിപിഎം ജില്ലാ സെക്രട്ടറിമാർ ആണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് ഡിജിപിയുടെ വെളിപ്പെടുത്തൽ, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉദ്വോഗസ്ഥൻ ഒരു ജീവനെടുക്കാൻ കൂട്ടുനിന്നത് നിയമത്തിനോ നീതിക്കോ സമൂഹ മനസാക്ഷിക്ക് പോലുമോ പൊറുക്കാൻ പറ്റുന്ന തെറ്റല്ല, ഇത്തരം ഒരു പോലീസ് ഉദ്വോഗസ്ഥനെ ഇടുക്കിയിലേയ്ക്ക് പറഞ്ഞയയ്ക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല..
ഇപ്പോൾ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പോരാളി ഷാജിമാരാണോ പാഷാണം ഷാജിയാണോ എന്ന കാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ട്.