തിരുവനന്തപുരം: ആശാ വർക്കർമാർ മുതൽ അങ്കണവാടി ജീവനക്കാർ വരെ. കുറഞ്ഞ വേതനമുള്ള ജീവനക്കാരെ ചേർത്തുനിർത്തുന്നതാണ് കെ.എൻ ബാലഗോപാലിന്റെ ബജറ്റ്. രണ്ടാം പിണറായി സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിരോധത്തിൽ നിർത്തിയതായിരുന്നു ആശാ വർക്കർമാരുടെ സമരം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കേ ആശ വർക്കർമാരുടെ ഓണറേറിയത്തിൽ ആയിരം രൂപയുടെ വർധനവാണ് സർക്കാർ പ്രഖ്യാപിച്ചത്.
പ്രീ പ്രൈമറി ടീച്ചർമാരുടെ വേതനം ആയിരം രൂപ കൂട്ടി. അങ്കണവാടി ജീവനക്കാർക്ക് ആയിരം രൂപയും ഹെൽപ്പർമാർക്ക് 500 രൂപയുടെയും വർധനവാണുള്ളത്. സ്കൂൾ പാചക തൊഴിലാളികളുടെ ശമ്പളത്തിൽ പ്രതിദിനം 25 രൂപ കൂടും. പ്രീ പ്രെമറി ടീച്ചർമാരുടെയും, അങ്കണവാടി ജീവനക്കാരുടെയും, പാചക തൊഴിലാളികളുടെയും ശമ്പളം വർധിപ്പിച്ചതിൽ ഏകദേശം 14500 കോടി രൂപയാണ് അധികമായി ചെലവഴിക്കേണ്ടി വരുന്നത്. ഇതിനോടൊപ്പം ആണ് ആശമാരുടെ വേതന വർധനവും.


