കൊച്ചി: കേബിള്‍ ടിവി മേഖലയില്‍ നിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി ട്രായ് പ്രഖ്യാപിച്ച പരിഷ്കാരങ്ങള്‍ അപ്രായോഗികമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന്. ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ താരിഫ് ഓര്‍ഡര്‍ നടപ്പാക്കുന്നതിലൂടെ കൂടുതല്‍ ദുരിതം നേരിടേണ്ടി വരികയെന്ന് ഇവര്‍ പറയുന്നു.

ടെക്നീഷ്യന്മാരുടെ ശമ്പളം, ഏജന്റുമാരുടെ കമ്മീഷന്, പോസ്റ്റുകളുടെ വാടക, മറ്റ് ചാര്‍ജ്ജുകളെല്ലാം 130 രൂപയില്‍ നിര്‍വ്വഹിക്കുകയെന്നത് ബുദ്ധിമുട്ടാണെന്ന് സംഘടന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിഷ്കരണത്തിനോട് സംഘടന എതിരല്ലെങ്കിലും ട്രായ് നിശ്ചയിച്ചിട്ടുള്ള ബേസിക് റേറ്റ് ചിലവുകളുടെ അടിസ്ഥാനത്തില്‍ പരിഷ്കരിക്കണമെന്നാണ് ഇവരുടെ ആവശ്യം.


