കൊച്ചി: ഉല്ലാസം സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ആരോപണം തള്ളി ഷെയ്ന് നിഗം. ഉല്ലാസം സിനിമയ്ക്ക് 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്നും പണം മുന്‍കൂര്‍ തരാതിരുന്നിട്ടും താന്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നുവെന്നും ഷെയ്ന് പറഞ്ഞു.
മറ്റൊരു സംവിധായകനുമായി ഒപ്പിട്ട 25 ലക്ഷത്തിന്റെ കരാര്‍ കാണിച്ചു. ഇത് ഉപയോഗിച്ചാണ് തനിക്കെതിരെ ഇപ്പോഴത്തെ ആരോപണമെന്നും ഷെയ്ന് നിഗം വ്യക്തമാക്കി. ഉല്ലാസം സിനിമയ്ക്ക് ഷെയ്ന് കൂടുതല്‍ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. സിനിമയുടെ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായാണ് നിര്‍മാതാവിന്റെ ആരോപണം.

