കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെടാന്‍ ഇടയായ സാഹചര്യത്തിലെ യഥാര്‍ത്ഥ വില്ലന്‍ പി.ജെ.ജോസഫെന്ന് സ്ഥാനാര്‍ത്ഥി ജോസ് ടോം. പാര്‍ട്ടിയ്ക്ക് ഉണ്ടായ പരാജയത്തിന് കാരണം പി.ജെ ജോസഫ് തന്നെയാണ്. പിജെ ജോസഫ് ചിഹ്നം നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നും ജോസഫിനേക്കാള്‍ മുമ്പെ രാഷ്ട്രീയത്തില്‍ വന്നയാളാണ് താനെന്നും ജോസ് ടോം പറഞ്ഞു.
ജോസ് വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടാകുന്നത് തടയാന്‍ ജോസഫ് ശ്രമിച്ചു. ജോയ് എബ്രഹാമിനെ വെള്ളപൂശാനുള്ള ശ്രമമാണ് ജോസഫ് നടത്തിയതെന്നും ഒരു പ്രവര്‍ത്തനത്തിനും ജോയി എത്തിയില്ലെന്നും ജോസ് ടോം ആരോപിച്ചു.
വോട്ട് ചെയ്ത് പുറത്തിറങ്ങിയ ഉടന്‍ ജോയ് എബ്രഹാം മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണം വോട്ടര്‍മാരില്‍ സന്ദേഹം ഉണ്ടാക്കി. ജോയി എബ്രഹാമിനെ നിയന്ത്രിക്കാന്‍ ജോസഫ് ഒരു ഘട്ടത്തിലും ശ്രമിച്ചില്ലെന്നും ജോസ് ടോം കുറ്റപ്പെടുത്തി.


