യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴവും മതഗ്രന്ധവും വിതരണം ചെയ്ത സംഭവത്തില്‍ ഷോകോസ് നോട്ടീസ് നല്കാന് കസ്റ്റംസ് ഒരുങ്ങുന്നു. ഇതിനായി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി. കോന്‍സുല്‍ ജനറല്‍, അറ്റാഷെ അടക്കം യുഎഇ കോണ്‍സുലേറ്റിലെ 8 ജീവനക്കാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഷോകോസ് നോട്ടീസ് നല്‍കുക.
നികുതി അടയ്ക്കാതെ ഈന്തപ്പഴവും മതഗ്രന്ധവും വിമാനത്താവളം വഴി എത്തിച്ച് വിതരണം ചെയ്ത കേസില്‍ ഷോകോസ് നോട്ടീസ് നല്‍കാനാണ് നീക്കം.
17000 കിലോ ഈന്തപ്പഴവും 4500 കിലോഗ്രാമിലധികം മതഗ്രന്ധങ്ങളുമാണ് വിമാനത്താവളത്തിലെത്തിച്ച് വിതരണം ചെയ്തത്. യുഎഇ കോന്സുലേറ്റിനെന്ന പേരില്‍ എത്തിച്ച സാധനങ്ങളായിരുന്നു ഇത്.


