ഇൻസ്റ്റാഗ്രാം വഴി അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമർദ്ദനം. കോഴിക്കോടാണ് യുവതിക്ക് നേരെ യുവാവിന്റെ മർദ്ദനമുണ്ടായത്. കൊടുവള്ളി സ്വദേശി മിർഷാദ് എന്ന യുവാവിനെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ഓമശ്ശേരി നടമ്മൽപൊയിലിൽ ആണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. യുവതിയുടെ നാട്ടുകാരനായ മിർഷാദിനെതിരെ ഐപിസി 341, 354 വകുപ്പുകൾ ചേർത്ത് കേസ് എടുത്തു.മർദ്ദനത്തിൽ യുവതിയുടെ കണ്ണിനും തലക്കും പരിക്കേറ്റു.