കൊല്ലം: ട്രെയിനില്‍ നിന്നു വലിച്ചെറിഞ്ഞ ബീയര്‍ കുപ്പി തലയില്‍ പതിച്ചു യുവാവിനു പരുക്ക്. പരവൂര്‍ നെടുങ്ങോലം സ്വദേശി ആര്.എസ്.ഗോപകുമാറിനാണു (36) പരുക്കേറ്റത്. ജോലി കഴിഞ്ഞു വീട്ടിലേക്കു ട്രാക്കിനു സമീപത്തു കൂടി പോകുമ്ബോള്‍ ട്രെയിനില്‍ നിന്നും യാത്രക്കാരിലാരോ കുപ്പി എറിഞ്ഞത്.
സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാരന് ഇദ്ദേഹത്തെ ഉടന്‍ റെയില്‍വേ സ്റ്റേഷനിലെ സ്വകാര്യ ആശുപത്രി കൗണ്ടറില്‍ എത്തിച്ചു. പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപകുമാറിനു തലയില്‍ 2 തുന്നലുകള്‍ ഇട്ടു.

