ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മോഡല്‍ സൗമ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഷൈനുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും സൗഹൃദം മാത്രമാണുള്ളതെന്നും സൗമ്യ പറഞ്ഞു. ഷൈനെയും ശ്രീനാഥ് ഭാസിയേയും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരിചയമെന്നും സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ലഹരിയിടപാടുമായി ബന്ധമില്ലെന്നും ഷൈനും ഭാസിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കാനാണ് വിളിച്ചതെന്നും അവര്‍ പറഞ്ഞു.
REAL MEAT നേ പറ്റി അറിയില്ല. താന്‍ സിനിമ മേഖലയില്‍ ഉള്ള ആളല്ല. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ട്. വ്യവസ്ഥകളോടെയാണ് വിട്ടയച്ചതെന്നും സൗമ്യ പറയുന്നു. തസ്ലീമയുമായി പരിചയമുണ്ട്, സുഹൃത്താണ് എന്നതില്‍ കവിഞ്ഞ് അവരുടെ മറ്റ് ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും സൗമ്യ വ്യക്തമാക്കി.
അതേസമയം, ഷൈനിനെ ലഹരി വിമുക്തി കേന്ദ്രത്തിലെക്ക് ഇന്ന് തന്നെ മാറ്റുമെന്നാണ് വിവരം. തൊടുപുഴയിലെ സെക്രട്ട് ഹാര്‍ട്ട് കേന്ദ്രത്തിലേക്കാണ് മാറ്റുക.