കൊച്ചി: പള്ളുരുത്തിയില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ചോറ് അച്ചു എന്നയാളാണ് പോലീസിന്റെ പിടിയിലായത്.
കേസില്‍ കച്ചേരിപ്പടി സ്വദേശി ഫാജിസ് എന്നയാള്‍ ചൊവ്വാഴ്ച പിടിയിലായിരുന്നു.
ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഫാജിസിനെ പോലീസ് പിടിയൂടിയത്. ചൊവ്വാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. ലാല്‍ജു എന്നയാളാണ് കുത്തേറ്റ് മരിച്ചത്. 2021 ല്‍ കുമ്ബളങ്ങിയില്‍ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാല്‍ജു.
ലാല്‍ജുവിന്റെ മൃതദേഹം തുടർ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു


