കോഴിക്കോട്: തടമ്പാട്ടുതാഴത്ത് സുഹൃത്തിനെ യുവാവ് കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊന്നു. വേങ്ങേരി സ്വദേശി അബ്ദുല്‍ മജീദാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ സുഹൃത്തായ ലാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 31ന് അര്‍ധരാത്രി പുതുവര്ഷാഘോഷത്തിനിടെയായിരുന്നു കൊലപാതകം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ലാലു ഇങ്ങനെ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

