മൂവാറ്റുപുഴ: യുവാകലാസാഹിതി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുO കലാകേന്ദ്ര ഫൈന്‍ ആര്‍ട്സ് അക്കാദമിയുO സംയുക്തമായി
കുട്ടികള്‍ക്ക് ചിത്രരചന പഠന കളരി സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഗവണ്മെന്റ് മോഡല്‍ ഹൈസ്കൂള്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പെന്‍സില്‍ ഡ്രോയിങ്, ആക്രലിക്ക് പെയിന്റിംഗ്, ക്ലേ മോഡലിംഗ് പരിശീലനം നല്കി. , പ്രശസ്ത ആര്‍ട്ടിസ്റ്റ് പ്രമോദ് ഗോപാലകൃഷ്ണന് ക്ലാസുകള്‍ നയിച്ചു , ചലച്ചിത്ര അക്കാദമി അംഗം എന്‍ . അരുണ്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.
യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹന്‍ , യുവ കലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം ജോര്‍ജ് വെട്ടി കുഴി, കലാകേന്ദ്ര പ്രിന്‍സിപ്പല്‍ വര്‍ഗീസ് മണ്ണത്തൂര്‍ , കെ. വി അനില്‍കുമാര്‍ കെപി അലികുഞ്ഞ് , കെ.പി സബീഷ് , അബുഅലി , നിസ്സാര്‍ കെ.ബി , സി.എം ഇബ്രാഹിം കരിം സാഗര്‍ മമ്മൂട്ടി , സി.എന്‍ ഷാനവാസ് പരിപാടിയില്‍ പങ്കെടുത്ത സംസാരിച്ചു