തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ ഭിന്നത പരലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സ്യമായി. ലയനത്തിന്റെ ഗുണം തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കു ലഭിച്ചില്ലെന്നു പാര്‍ട്ടി ചെയര്മാന് പി.ജെ.ജോസഫ് പറഞ്ഞു.
പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണു ജോസ് കെ.മാണിയുടെ കേരള യാത്രയെന്നു ജോസഫ് തുറന്നടിച്ചു. പാര്‍ട്ടിക്കു രണ്ടു സീറ്റ് കിട്ടണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ജോസഫ് തിരുവനന്തപുരത്തു പറഞ്ഞു. ജോസ് കെ.മാണിയുടെ യാത്രയ്ക്കു പാര്‍ട്ടിയില്‍നിന്നു കാര്യമായ പിന്തുണ കിട്ടുന്നില്ലെന്ന് ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണു യാത്ര സംഘടിപ്പിച്ചതെന്ന പരാതിയുളള കാര്യം ജോസഫ് വെളിപ്പെടുത്തിയത്.

