തിരുവനന്തപുരം: എസ് പി ചൈത്ര തെരേസ ജോൺ സിപിഎം ഓഫീസ് റെയ്ഡ് ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്. തെറ്റു ചെയ്തവർക്കെതിരെ സർക്കാരിന് നടപടി എടുക്കാമെന്ന് ജോസഫൈന് പറഞ്ഞു.
തെറ്റിന്റെ കാര്യത്തിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. വനിതാ ശാക്തീകരണവുമായി നടപടിയെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും ചൈത്ര തെറ്റ് ചെയ്തോ എന്ന് സർക്കാർ അന്വേഷിക്കട്ടെ എന്നും എം സി ജോസഫൈൻ പറഞ്ഞു.

