ഇരുമുടിക്കെട്ടിനൊപ്പം ഇനി മുതൽ ടാഗും .....
സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പിടിത്തത്തിൽ വലയുന്ന ഭക്തർക്ക് പുതിയ സംവിധാനവുമായി പോലീസ് . അയ്യപ്പന്മാരുടെ കൈകളില്‍ ധരിക്കാനുള്ള ടാഗ് നല്കി ഇവരെ തിരിച്ചറിയാനാണ് പദ്ധതിയിടുന്നത്. ഇതോടെ ഏത് ഭക്തനെയും തിരിച്ചറിയാന്‍ എളുപ്പമാകുമെന്നാണ് വിലയിരുത്തുന്നത്.
നിലവില്‍ കുട്ടികളെ തിരിച്ചറിയാന്‍ മലകയറുംമുമ്ബ് കൈയില്‍ ടാഗ് ചെയ്യുന്നുണ്ട്. ഇത് വളരെക്കാലമായുണ്ട്. കെ.എസ്.ആര്.ടി.സി.ബസില്‍ നിലയ്ക്കലില്‍നിന്ന് കയറുമ്പോള്‍ തന്നെ ഭക്തര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം ടാഗ് കൂടി നല്‍കാനാണ് ആലോചന. ഇതോടെ ആരാണ് വന്നതെന്ന് തിരിച്ചറിയാന്‍ എളുപ്പമാണ്. വാഹനം ഉപയോഗിക്കാതെ വരുന്നവര്‍ക്ക് മലകയറും മുമ്പ് ടാഗ് നല്കിയാല് മതി.
ടാഗിനായി ദേവസ്വം ബോര്‍ഡില്‍നിന്ന് 1.25 കോടി രൂപ നല്കാന് ആലോചന തുടങ്ങി. അതിനായി ഹൈക്കോടതിയുടെ അനുമതിക്കായി കാത്ത് നിൽക്കുകയാണ്.
(ലേഖിക…ബിനിപ്രേംരാജ് )


