പാറശാല കിണറ്റുമുക്കില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സെല്‍വരാജ് (44) പ്രിയ (37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്‍വരാജ് തൂങ്ങിയ നിലയിലും പ്രിയ കട്ടിലിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു.
മരണം എപ്പോഴെന്നതിൽ വ്യക്തതയില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുറത്ത് പഠിക്കുന്ന മകൻ ഇന്നലെ രാത്രിയിൽ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണത്തില്‍ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണപ്പെട്ട പ്രിയ യൂട്യൂബറാണ്. പാറശാല പോലീസ് സ്ഥലത്തെത്തി.