സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കുവാനുള്ള സമയപരിധി 2020 സെപ്തംമ്പര്‍ 9 വരെ ദീര്‍ഘിപ്പിച്ചു. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുന്‍പ് റേഷന്‍ കാര്‍ഡ് ഉള്ളതും കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ഇപ്രകാരം അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയായിരിക്കണം.
അപേക്ഷയോടൊപ്പം സമര്പ്പിയ്ക്കേണ്ട രേഖകള്‍:
ഭൂമി: 1.റേഷന്‍ കാര്‍ഡ് 2.ആധാര്‍ കാര്‍ഡ് 3.വരുമാന സര്‍ട്ടിഫിക്കറ്റ് 4.ക്ലേശ ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അത് തെളിയിയ്ക്കുന്ന സാക്ഷ്യപത്രം. 5.റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ പേരില്‍ ഭൂമിയില്ലെന്ന സാക്ഷ്യപത്രം 6. സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ മറ്റെവിടെയും ഭൂമിയില്ലെന്ന ഗുണഭോക്താവിന്റെ സാക്ഷ്യപത്രം. 7 ബാങ്ക് പാസ് ബുക്ക്
ഭവനം: 1.റേഷന്‍ കാര്‍ഡ്, 2.ആധാര്‍ കാര്‍ഡ് , 3.വരുമാന സര്‍ട്ടിഫിക്കറ്റ് , 4.ക്ലേശ ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അത് തെളിയിയ്ക്കുന്ന സാക്ഷ്യപത്രം., 5.ഗ്രാമപഞ്ചായത്തിലാണെങ്കില് 25 സെന്റിലധികമോ
നഗരസഭയിലാണെങ്കില്‍ 5 സെന്റില്‍ അധികമോ ഭൂമിയില്ലെന്ന സാക്ഷ്യപത്രം-വില്ലേജ് ഓഫീസര്‍ നല്‍കുന്നത്. ( ജനറല്‍ വിഭാഗക്കാര്‍ക്ക് ). 6. ബാങ്ക് പാസ്ബുക്ക്
നിലവില്‍ ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല.


