സംസ്ഥാനത്ത് ഓഗസ്റ്റ് 1 മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. സാമ്പത്തിക ബാധ്യത മൂലമാണ് ഇത്തരം ഒരു തീരുമാനത്തിലേയ്ക്ക് എത്തിയതെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി. സര്‍ക്കാര്‍ നിര്ദേശമനുരിച്ചുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യ ബസുകള്‍ക്ക് സാമ്പത്തിക നഷ്ടം തുടരുകയാണെന്നും ഇന്ധനവില വര്‍ധനവും കൂടെ എത്തിയതോടെ സര്‍വീസ് തുടരാനുള്ള സാമ്പത്തിക നേട്ടം ബസ് ഉടമകള്‍ക്ക് ലഭിക്കുന്നില്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു.