കോൺഗ്രസിൻ്റെ വയനാട് പുനരധിവാസം വൈകാൻ കാരണം സർക്കാരിനെ വിശ്വസിച്ചു പോയതാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതൊരു പുണ്യപ്രവൃത്തിയാണ് അതിന് പ്രതിഫലം ലഭിക്കും. ഒരുപാട് സഹായങ്ങൾ ഞങ്ങൾ ചെയ്തുവരുന്നു.
വീടിന് ആവശ്യമായ ഫർണിച്ചർ, ഒരുമാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ നൽകി.ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് നിർമിച്ച 51 വീടുകളിൽ ഇന്ന് ഗൃഹപ്രവേശനം നടത്തുന്നതോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിൽ വിഡിയോ പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഭൂമി കിട്ടും എന്നുള്ള വിശ്വാസത്തിൽ കോൺഗ്രസും ഞങ്ങളും കാത്തിരുന്നു. അങ്ങനെയാണ് ഇത്ര കാലതാമസമെടുത്തത് . കോൺഗ്രസിനെ കുറ്റം പറയാൻ പറ്റില്ല, അവർ സർക്കാരിനെ വിശ്വസിച്ചു പോയി. അതാണ് വൈകാൻ കാരണം. അവർക്ക് കർണാടകയിൽനിന്നുള്ള സോഴ്സസ് മുഴുവൻ സർക്കാർ പദ്ധതിയിലേക്ക് കൊടുത്തില്ലേ.


