
കണ്ണൂര്‍ :ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോഡ് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന ആരോപണങ്ങള്‍ തള്ളി സിപിഎം. കള്ളവോട്ട് ആരോപണം പച്ചനുണയെന്നും, ചെയ്തത് ഓപ്പണ്‍ വോട്ടുകളെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് വിശദീകരിക്കുന്നു. സഹായികളായി പോയവരെ കള്ളവോട്ട് ചെയ്തവരെന്ന് ചിത്രീകരിക്കുന്നു. ഒരു അന്വേഷണത്തെയും ഭയമില്ലെന്ന് ജയരാജന് പറഞ്ഞു.

