തലശ്ശേരി പിണറായിയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാട്ടിലെപ്പീടികയില്‍ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായും കത്തിയ അവസ്ഥയിലായിരുന്നു. യുവാവിന്റെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ കത്തിയിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല.


