മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരെ അധിക്ഷേപിച്ചെന്ന് പരാതി. കാരാപ്പുഴ ജലസേചന വകുപ്പിന്റെ ക്വാർട്ടേഴ്സിൽ കഴിയുന്ന ദുരന്ത ബാധിതരെയാണ് അധിക്ഷേപിച്ചത്. കാരാപ്പുഴ അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കെതിരെയാണ് കളക്ടർക്ക് പരാതി നൽകിയത്.
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം. മുണ്ടക്കൈയിലെ മാലിന്യം തള്ളാനുള്ള സ്ഥലം അല്ല ക്വാർട്ടേഴ്സ് എന്ന് പറഞ്ഞതായും ആരോപണം. ദുരന്തബാധിതർക്ക് താമസത്തിന് മാത്രമാണ് അനുമതിയെന്നും വാഹനം പാർക്ക് ചെയ്യാനല്ലെന്നും അസി. എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞെന്നാണ് പരാതിയിൽ പറയുന്നത്. തങ്ങളെ അടിമകളെപ്പോലെ കാണുന്നതായും ദുരന്തബാധിതർ കളക്ടർക്ക് പരാതി നൽകി.