കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടുമുള്പ്പെടെയുളള കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ മല്‍സരിച്ചേക്കുമെന്ന പ്രചാരണങ്ങളും യച്ചൂരി തളളി. കേരളത്തില്‍ സിപിഎമ്മിനു തിരിച്ചടി നേരിടുമെന്നു പ്രവചിച്ച സര്‍വേകളെ കുറിച്ചു സിപിഎം ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഏത് സര്‍വേയാണ് രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപിക്കു നഷ്ടപ്പെടുമെന്നു പ്രവചിച്ചത്. സര്‍വേകള്‍ സര്‍വേകള്‍ മാത്രമാണ്. ജനങ്ങളാണ് തീരുമാനിക്കുകയെന്നും യച്ചൂരി പറഞ്ഞു. കൊച്ചിയില്‍ സിപിഎം സംഘടിപ്പിച്ച ജനകീയ ഉച്ചകോടി ഉദ്ഘാടനം ചെയ്യാനാണ് യച്ചൂരിയെത്തിയത്.

