തിരുവനന്തപുരം: രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തും പതിവ് പോലെ വിപുലമായി തന്നെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളാണ് നടക്കുന്നത്. തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി.
സേനാ വിഭാഗങ്ങളുടെ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി. കാസര്‍കോഡ് ഇ ചന്ദ്രശേഖരന് പതാക ഉയര്‍ത്തി. കണ്ണൂരില്‍ ഇ പി ജയരാജനും തൃശൂരില്‍ വി എസ് സുനില്‍കുമാറും മലപ്പുറത്ത് മന്ത്രി കെ ടി ജലീലും പതാക ഉയര്‍ത്തി.

