ഒമിക്രോണ്‍ വ്യാപനം കൂടിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസംഘം. കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങളാണ് കേന്ദ്ര സംഘം സന്ദര്‍ശിക്കുക. വാക്സിനേഷന് ഊര്‍ജിതമല്ലാത്ത സംസ്ഥാനങ്ങളിലും കേന്ദ്രസംഘം എത്തും.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികള്‍ സംഘം നേരിട്ടെത്തി പരിശോധിക്കും.
കൊവിഡ് ആശങ്കയ്ക്ക് ഒപ്പം ഒമിക്രോണ്‍ ഭിതി കൂടി ഉടലെടുത്തതിനാല്‍ കേന്ദ്രം കൂടുതല്‍ നിരീക്ഷണവും പരിശോഘനയും വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
രാജ്യത്തെ 20 ജില്ലകളില്‍ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വിശദീകരിച്ചത്.
ഇതില്‍ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ് 5 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഇപ്പോഴുമുള്ളത്.


