ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 50,000 പേര്‍ക്ക് വിതരണം ചെയ്തു. ഇതിനായി 25 കോടി രൂപ ചെലവഴിച്ചു. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്. ബാക്കി അപേക്ഷകരില്‍ അര്‍ഹരായവര്‍ക്ക് വൈകാതെ തുക കൈമാറും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്ന് 50 കോടി രൂപ നോര്‍ക്ക റൂട്ട്സിന് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.


