പീഡനക്കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം
കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉണ്ടായ പീഡനാരോപണം കെട്ടിച്ചമച്ചതാണെന്ന് ഹര്‍ജില്‍ പറയുന്നു. അതേസമയം തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും തടസ ഹര്‍ജി സമര്‍പ്പിച്ചു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതിയിലും കേരള ഹൈകോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. ഇത് തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്. കന്യാസ്ത്രീ തനിക്കെതിരെ ഉന്നയിച്ച പീഡനാരോപണം വ്യക്തിവിദ്വേഷം കൊണ്ടാണെന്നും കന്യാസ്ത്രീ നടത്തിയ ചില സാമ്പത്തിക ക്രമക്കേടുകല്‍ താന്‍ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണെന്നും ഫ്രാങ്കോ ഹര്‍ജിയില്‍ പറയുന്നു.