നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഉച്ചയ്ക്ക് മൂന്നരയോടെയായിരിക്കും 500ലധികം പേജുള്ള കുറ്റപത്രം അന്വേഷണസംഘം ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. പാലക്കാട് എസ് പി കുറ്റപത്രം പരിശോധിച്ച് അന്തിമമാക്കി.
മുപ്പതിലധികം രേഖകളും, ഫോറൻസിക് പരിശോധന ഫലങ്ങളും ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിൽ ഉണ്ട്. ബോയൻ നഗർ സ്വദേശിയായ ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 130 ലധികം സാക്ഷികളുണ്ട്. ഇക്കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ൽ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.