തിരുവനന്തപുരം; തിരുവനന്തപുരത്ത് ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിക്കാണ് ജില്ലയിലിന്ന് രോഗം സ്ഥിരീകരിച്ചത്. ഗള്‍ഫില്‍ നിന്നും തിരിച്ചു വന്ന ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 21 ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഇയാള്‍ അധികം പേരുമായി സമ്ബര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് പ്രാഥമിക നിഗമനം. രണ്ടു പേര്‍ക്കൊപ്പമാണ് ഇയാള്‍ നാട്ടില്‍ എത്തിയത്. ഒരാള്‍ വെഞ്ഞാറമൂട് വീട്ടില്‍ നിരീക്ഷണത്തിലാണ്. മറ്റേയാള്‍ ഐഎംജിയില്‍ നിരീക്ഷണത്തിലാണ്.ഇവരെ രണ്ടുപേരെയും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ ഇന്നലെ 14 പേര്‍ക്കു കൂടിയാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ 105 പേര്‍ക്കു കൂടി വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 500 കടന്നു.

