പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ടു യുവതികളെയും തടഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍. തലശേരി സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസര്‍ ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ കനകദുര്‍ഗ്ഗ എന്നിവരാണ് ഇന്ന് രാവിലെ പമ്പയില്‍ എത്തിയത്.
അപ്പാച്ചിമേടിലാണ് സംഘപരിവാര്‍ യുവതികളെ തടഞ്ഞത്. ഇതിനിടെ പൊലീസിനെ കയ്യേറ്റം ചെയ്യാനും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തുമെന്നാണ് വിവരങ്ങള്‍.
പുലര്‍ച്ചെ 3.30നാണ് ഇവര്‍ മല കയറാന്‍ തുടങ്ങിയത്. പൊലീസ് സംരക്ഷണത്തിലാണ് ഇവര്‍ മല കയറുന്നത്. എന്നാല്‍, യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇവര്‍ യുവതികള്‍ ആയതിനാല്‍ സംരക്ഷണം നല്‍കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.


