പമ്പ: ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ കൂടി നീലിമലയിലെത്തി. ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവര്‍. പരിശോധന പോയിന്റ്് പിന്നിട്ട് അവര്‍ മലകയറി കൊണ്ടിരിക്കുകയാണ്. പൊലീസ് അകമ്പടിയോടെയാണ് ഇവര്‍ മലകയറുന്നത്.

രണ്ട് യുവതികള്‍ക്കെതിരെയും ഇപ്പോള്‍ പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. 42ഉം 44ഉം വയസുള്ള യുവതികളാണ് മല കയറുന്നത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.
പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. സന്നിധാനത്ത് ഇപ്പോള്‍ പതിവായുള്ള പൊലീസ് സന്നാഹം മാത്രമാണുള്ളത്.


