ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണം വിറ്റെന്ന് കണ്ടെത്തല്‍. പോറ്റി തനിക്ക് സ്വര്‍ണം വിറ്റെന്ന് കര്‍ണാടക ബെല്ലാരിയിലെ വ്യാപാരി ഗോവര്ധന് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്കി. അതേസമയം പോറ്റിയുമായി തെളിവെടുപ്പിന് എസ്ഐടി ഇന്ന് ബംഗളൂരുവിലേക്ക് തിരിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. സ്വർണപ്പാളികൾ കൊണ്ടുപോയതിലെ അട്ടിമറിയും ബാക്കി സ്വർണം എവിടെയെന്ന് കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.
ഇതിനിടെ പോറ്റിയുമായി തെളിവെടുപ്പിന് എസ്ഐടി ബംഗളൂരുവിലേക്ക് തിരിച്ചു. ബെല്ലാരിയിലെത്തി വിറ്റ സ്വര്‍ണം വീണ്ടെടുക്കാനും ശ്രമിക്കും. ഒപ്പം ചെന്നൈ അമ്പത്തൂരിലുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിയും തെളിവെടുപ്പ് നടത്തും. ഉണ്ണികൃഷ്ണന് പോറ്റിയെ തിരിച്ചെത്തിച്ച ശേഷം മുരാരി ബാബുവിനായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കും.


