തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് മന്ത്രി കെ രാജന്. അതിന് ഏതറ്റം വരെയും പോകും, കുറ്റക്കാരെ വെറുതെ വിടില്ല. കളക്ടര്‍ക്ക് കേസുമായി ബന്ധമില്ല. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. അത് ലഭിച്ചശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദിവ്യ ഒളിവില്‍ ആണോ എന്നതിന് യെസ് എന്നോ നോ എന്നോ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റവന്യൂ വകുപ്പിന്റെ പരിപാടി മാറ്റിയത് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ നേരത്തെ അറിയാം. ക്രൈം അല്ല ഫയല്‍ നീക്കത്തിലെ നടപടിക്രമങ്ങള്‍ ആണ് റവന്യൂ വകുപ്പ് അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും അതില്‍ അഭിപ്രായം പറയാനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.