എറണാകുളത്ത് ഇടതുപക്ഷം നേരിട്ടത് ജയത്തിന് സമാനമായ തോല്‍വിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ്. മണ്ഡലത്തില്‍ പാര്‍ട്ടിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായെന്നും അപര സ്ഥാനാര്‍ഥി പിടിച്ച വോട്ട് കണക്കിലെടുത്താല്‍ യുഡിഎഫിന് നേരിയ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും വെള്ളക്കെട്ടില്‍ പോള്‍ ചെയ്യാതെ പോയ എല്‍ഡിഎഫ് വോട്ടുകള്‍ നിര്‍ണായകമായെന്നും മനു റോയ് പറഞ്ഞു.
3673 വോട്ടുകള്‍ക്കാണ് എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ടിജെ വിനോദ് വിജയിച്ചിരിക്കുന്നത്.


