പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ രഹ്ന ഫാത്തിമയുടെ മുന്‍ കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പോക്സോ കേസ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ഇതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ആവശ്യപ്പെട്ട് രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐ.ടി. ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
വ്യത്യസ്തമായ ചിന്താഗതികളെ പ്രോസാഹിപ്പിക്കാതെ പൊതു ബോധത്തിന് അനുസരിച്ചു തീരുമാനങ്ങള്‍ ഹൈകോടതില്‍ നിന്ന് വന്നത് നിരാശാജനകമെന്ന് രഹനഫാത്തിമ പ്രതീകരിച്ചു. ഈ കേസില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.