കോഴിക്കോട് കലക്ട്രേറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ രസകരമായ സംഭവങ്ങളും. സമരക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവാന്‍ വന്ന പൊലീസ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നു. നിന്നു പോയ വാഹനം ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തള്ളി സഹായിച്ചത്. മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ വാഹനം തള്ളിയത്.
‘ഡീസലടിക്കാന്‍ കാശില്ല, അയ്യയ്യേ ഇത് നാണക്കേട്’ തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ വണ്ടി തള്ളി ഒരു വശത്തേക്ക് ഒതുക്കി. ഇടയ്ക്ക് ഒരു പ്രവര്ത്തകന് ഡ്രൈവറുടെ അടുത്ത് പോയി സമരത്തിന് വരുമ്പോ മീറ്ററൊക്കെ ഒന്നു നോക്കണം എന്ന് കമന്റും ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ വാഹനത്തിന് ഡീസല്‍ അടിക്കാനുള്ള പണം പിരിവിടുകയും ചെയ്തു. ഒരു വണ്ടിക്ക് ഡീസല്‍ അടിക്കാന്‍ പണമില്ലാത്ത സര്‍ക്കാരാണ് കടം വാങ്ങി കെ റെയില്‍ ഉണ്ടാക്കാന്‍ പോവുന്നതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.


