കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി. അന്നേ ദിവസം തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.ശബരിമല വിഷയം വാര്‍ത്തയില്‍ നിന്ന് വഴിത്തിരിച്ച് വിടാനുള്ള അക്രമമാണ് പേരാമ്പ്രയില്‍ നടന്നതെന്ന് ഷാഫി പറമ്പില്‍ എംപി. ദേവസ്വം ബോര്‍ഡിനോട് രാജി ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ മടിക്കുന്നുവെന്നും ശബരിമല സ്വര്‍ണ വിഷയം മറച്ച് വെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അവിടെ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ശ്രമിച്ചത്. മർദിച്ചില്ലെന്ന് പറഞ്ഞ എസ്പിക്ക് പോലും അത് മാറ്റിപ്പറയേണ്ടി വന്നു. എഐ ടൂൾ ഉപയോഗിച്ച് ആളെ തിരിച്ചറിഞ്ഞു നടപടിയെടുക്കും എന്ന് പറഞ്ഞു. എന്നിട്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. സിപിഎം ഇടപെടലിനെ തുടർന്നാണ് എസ്പി അന്വേഷണം നിർത്തിയത്. ഇതുവരെ മൊഴി പോലും എടുത്തില്ല. റൂറൽ എസ്പിയുടെ ബൈറ്റ് പുറത്തു വന്ന ശേഷം ഇടപെടൽ ഉണ്ടായി. ഒരു ഉദ്യോഗസ്ഥൻ തന്നെയാണ് രണ്ടു തവണ അടിച്ചത്. മൂന്നാമത് അടിച്ചപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ തടഞ്ഞു. അടിക്കുന്ന സമയത്ത് ഒരു സംഘർഷമോ കല്ലേറോ ഉണ്ടായിട്ടില്ല. പൊലീസിന്റെ കൈയിൽ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് പരിക്കുണ്ടായത്. ഗ്രനേഡ് കൈയിൽ വെച്ച് ഒരു കൈയിൽ ലാത്തി കൊണ്ട് ഡിവൈഎസ്പി ഹരിപ്രസാദ് അടിക്കാൻ ശ്രമിച്ചു. ഗ്രനേഡ് പരിശീലനത്തിന് പിന്നാലെ പൊലീസ് പരിശീലനം നൽകാൻ സർക്കുലർ ഇറക്കി. പൊലീസിന് ഗ്രനേഡ് എറിയാൻ അറിയില്ല എന്ന് വ്യക്തമായതോടെയല്ലേ കോഴിക്കോട് റൂറൽ പൊലീസിന് പരിശീലനം നടത്തിയത്. ഗ്രനേഡ് എറിയേണ്ടത് ആൾക്കൂട്ടത്തിന്റെ ഇടയിലേക്കല്ലെന്നും ഷാഫി പറഞ്ഞു.
പേരാമ്പ്രയുടെ സമാധാനം കളയാതിരിക്കാനുള്ള ഇടപെടലാണ് തങ്ങള്‍ ആ ദിവസം നടത്തിയത് എന്നുള്ള കാര്യത്തിന് ഒരു സംശയവും വേണ്ടെന്ന് ഷാഫി പറഞ്ഞു. അന്ന് ഒരു മാധ്യമ പ്രവര്‍ത്തകനോട് എസ്പി വിളിച്ചിട്ട് പറഞ്ഞു. ഒരു മര്‍ദനവും നടന്നിട്ടേ ഇല്ല എന്ന്. അപ്പോഴത്തേക്കും വ്യാജ പ്രചരണങ്ങള്‍ ആരംഭിക്കുകയാണ്. ആ വ്യാജപ്രചരണങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അത് അവിടെ ലാത്തിച്ചാര്‍ജ് നടന്നു എന്ന് അറിയാഞ്ഞിട്ടൊന്നുമല്ല. ബോധപൂര്‍വ്വം ഈ ചര്‍ച്ചകള വേറൊരു തരത്തില്‍ വഴിതിരിച്ചുവിടാനുള്ള ഇവരുടെ അജണ്ടയായിരുന്നു – ഷാഫി പറഞ്ഞു.