മദ്യ വിതരണത്തിനുള്ള ആപ്പിന് എന്താണിത്ര കാലതാമസമെന്ന് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഗൂഹഗിള് കനിയണമെന്നതാണ് അതിന്റെ ഉത്തരം. ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള ആപ്ലിക്കേഷനായ ബെവ് ക്യൂവിന് ഗൂഗ്ളിന്റെ അനുമതി ലഭിക്കാത്തതുകൊണ്ടാണ് മദ്യ ഷാപ്പുകള്‍ തുറക്കാന്‍ വൈകുന്നതെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. പുതിയ ഒരു തലത്തിലേയ്ക്ക് മദ്യവില്‍പ്പന മാറുകയാണ് ആപ്പ് വഴിയാകുന്നകതോടെ ഉണ്ടാകുന്നത്.
പ്ലേ സ്റ്റോറില്‍ എത്തേണ്ട താമസം ആപ്പിന് വന്‍ ഡിമാന്റായിരിക്കുമെന്നതില് തര്‍ക്കം ഉണ്ടാകില്ല. ഇഷ്ടപ്പെട്ട ബ്രാന്റിനായി ഇനി ക്യൂ നിന്ന് മുഷിയേണ്ട. ഒരാള്‍ക്ക് പത്ത് ദിവസത്തിനിടെ മൂന്നു ലിറ്റര്‍ മദ്യം വാങ്ങാമെന്നാണു നിര്‍ദേശം. ബിവറേജസിനൊപ്പം കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള് വഴിയും ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ വഴിയും ഓണ്‍ലൈന്‍ ബുക്ക് ചെയ്താല്‍ മദ്യം ലഭിക്കും. ബെവ് ക്യു എന്ന പേരിലാണ് ആപ്പ് ഇപ്പോള്‍ അറിയപ്പെടുന്നതെങ്കിലും പേര്മാറ്റത്തെ കുറിച്ച് കമ്പനി ആലോചിക്കുന്നതായും സൂചനയുണ്ട്.


