മലപ്പുറം: എടവണ്ണ തൂവ്വക്കാട്ടെ പെയിന്റ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ശനിയാഴ്ച മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. പെയിന്റുകളും തിന്നറുകളും സൂക്ഷിച്ചിരുന്നതിനാല്‍ ഗോഡൗണില്‍ അതിവേഗം തീപടരുകയായിരുന്നു. അപകടത്തില്‍ ഗോഡൗണിലുണ്ടായിരുന്ന രണ്ട് ലോറികളും കത്തിനശിച്ചു.

അപകടം സംഭവിച്ച് രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം. അതിനിടെ ഗോഡൗണില്‍നിന്ന് പുറത്തേക്ക് തീ പടരാതിരിക്കാന്‍ അഗ്നിശമനസേന മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെഭാഗമായി സമീപത്തെ പത്ത് കുടുംബങ്ങളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.


