എടവണ്ണ: മലപ്പുറം തൂവക്കാട് പടിഞ്ഞാറെക്കരയില്‍ കത്തിനശിച്ച പെയിന്റ് ഗോഡൗണ്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചത് പഞ്ചായത്ത് ലൈസന്‍സ് പോലും ഇല്ലാതെയെന്ന് റിപ്പോര്‍ട്ട്. സ്ഥാപനത്തിന് ലൈസന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടെന്ന ഉടമയുടെ അവകാശം കള്ളമാണെന്ന് വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നു.

ഒരു തരത്തിലുമുള്ള സുരക്ഷാ മുന്‍കരുതലും ഗോഡൗണില്‍ ഉണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കല്ലിങ്ങത്തൊടിയിലെ പി.പി. ഇല്യാസിന്റെ ഉടമസ്ഥതയിലുള്ള റഹ്മത്ത് പെയിന്റ്സ് ആന്‍ഡ് കെമിക്കല്‍സ് എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം തീപടര്‍ന്നത്. പെയിന്റ്, സീലര്‍, തിന്നര്‍ തുടങ്ങിയവ സൂക്ഷിച്ച ഗോഡൗണില്‍ തീപിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലുള്ള ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.


