മൂവാറ്റുപുഴ : സോമില്‍ ഓണേഴ്സ് ആന്‍ഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് എം എം മുജീബ്റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി എം എം മുജീബ് റഹ്മാന് (പ്രസിഡന്റ്), ആല്വിന് ഷാന്‍(ജനറല്‍ സെക്രട്ടറി), സിഎം അഷറഫ് (ട്രഷറര്‍) എന്നിവരെയും 50 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. യോഗത്തില്‍ 600 ഓളം സ്ഥാപന ഉടമകള്‍ പങ്കെടുത്തു. യോഗത്തില്‍ ഷെഫീഖ് പത്തനായത്, ഇബ്രാഹിം കുന്നത്താന്‍, ഷാജി റാഫേല്‍, ആല്വിന് ഷാന്‍, ജമീര്‍ മുടിക്കല്‍, സുബൈര്‍ തുപ്പി, ഡല്‍റ്റാ ജോസ്, സൈദ് കുഞ്ഞ് പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു


