ശബരിമല സ്വർണ്ണക്കൊള്ള ഹൈക്കോടതി പരാമർശത്തിൽ മറുപടിയുമായി BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി ആദ്യം മുതൽ പറയുന്ന കാര്യമാണ് ഹൈക്കോടതി പറഞ്ഞത്. നാലര കിലോ സ്വർണം ദേവസ്വം ബോർഡ് മുക്കി. ഇത് വീഴ്ചയല്ല കൊള്ളയാണ്.ശബരിമലയിൽ മാത്രമല്ല ഗുരുവായൂർ ദേവസ്വം ബോർഡിലും 25 കോടി കാണാനില്ല. ഇതിന് പിന്നിലുള്ളത് വൻ ഗൂഢാലോചനയാണ്. ദേവസ്വം ബോർഡ് ഇടപാടുകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
10 വർഷം എന്ത് ചെയ്തു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സിപിഐഎം രാഷ്ട്രീയം തുടങ്ങുന്നത് വർഗ്ഗ സംഘർഷത്തിലൂടെയാണ്. മുഖ്യമന്ത്രി വർഗീയ സംഘർഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളെ നുണ പറഞ്ഞ് വിഭജിക്കുന്ന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു.ജനങ്ങളെ നുണ പറഞ്ഞ് വിഭജിക്കുന്ന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. വർഗീയ രാഷ്ട്രീയം കളിക്കാൻ ഇനി ബിജെപി സമ്മതിക്കില്ല. പിഎം ശ്രീയെ കെ സി വേണുഗോപാൽ കോമഡി പറയുകയാണോ എന്നും ബിജെപി തുറന്ന സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തുറന്ന ചർച്ചക്ക് മുഖ്യമന്ത്രി വിളിച്ചാൽ സംവാദത്തിന് തയ്യാറാണ്. 70 ശതമാനം സ്കൂളുകൾ സുരക്ഷിതമല്ലെന്ന് മന്ത്രി തന്നെ പറയുന്നു. കോളജുകളിൽ 30% സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.