പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതികളുടെ പുതിയ നീക്കങ്ങള്‍. പോപ്പുലര്‍ ഫിനാന്‍സ് വിദേശ കമ്പനി ഏറ്റെടുക്കുമെന്നും, നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്നും പോപ്പുലര്‍ ഫിനാന്‍സ്.
അബുദാബി കേന്ദ്രീകരിച്ചുള്ള ഡി കാപ്പിറ്റല്‍ പോര്‍ട്ട്ഫോളിയോ, പോപ്പുലര്‍ ഫിനാന്‍സിനെ ഏറ്റെടുക്കാമെന്ന് അറിയിച്ചിണ്ടെന്ന് ഉടമകള്‍ പറയുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയായിരുന്നു പ്രതികള്‍ കമ്പനി കൈമാറാനുള്ള നീക്കങ്ങള്‍ വെളിപ്പെടുത്തിയത്.
1600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിനെ മലയാളികള്‍ക്ക് നിക്ഷേപമുള്ള വിദേശ കമ്പനി ഏറ്റെടുക്കുമെന്ന പോപ്പുലര്‍ ഫിനാന്‍സ് ഉടമകളായ തോമസ് ഡാനിയേലിന്റെയും, മകള്‍ റിനു മറിയത്തിന്റെയും മൊഴികളാണ് കേസില്‍ പുതിയ നീക്കങ്ങളുണ്ടെന്ന സൂചന നല്‍കുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു കമ്പനിയെ കുറിച്ചുള്ള വിവരങ്ങളോ, ഇവര്‍ പോപ്പുലര്‍ ഫിനാന്‍സുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളോ ഇഡി കണ്ടെത്തിയിട്ടില്ല. തോമസ് ഡാനിയേലിനെയും, റിനു മറിയത്തെയും ആറു ദിവസത്തെ കൂടി കസ്റ്റഡി വേണമെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.


