കൊല്ലം ചടയമംഗലത്ത് പ്രതികൾക്കായി തിരച്ചിൽ നടത്തിയ കാട്ടാക്കട പോലീസ് ദമ്പതികളെ മർദിച്ചതായി പരാതി. ചതയമംഗലം സ്വദേശികളായ സുരേഷിനും ഭാര്യ ബിന്ദുവിനുമാണ് മർദനമേറ്റത്. സംഭവത്തിൽ എസ്ഐ മനോജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കൊല്ലം എസ്പിക്ക് പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഡിവൈഎസ്പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി. ഇന്നലെ രാത്രി പൊലീസ് സംഘം വീട്ടിലെത്തി സുരേഷിനെ മർദിച്ചു.
സുരേഷിനെ വിലങ്ങ് കെട്ടി വസ്ത്രങ്ങൾ വലിച്ചുകീറി ജീപ്പിൽ കയറ്റി അബോധാവസ്ഥയിലായിട്ടും പോലീസ് കൊണ്ടുപോയി. പിന്നീട് സുരേഷിനെ വീടിന് സമീപത്തെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു.കാട്ടാക്കട സ്റ്റേഷൻ പരിധിയിലെ വധശ്രമ കേസിലെ പ്രതിയെ അന്വേഷിച്ചാണ് സംഘം ചടയമംഗലത്ത് എത്തിയത്.


