അമ്മയുടെ കരള്‍മാറ്റ ശസ്ത്ര ക്രിയയിക്കായി ലഭിച്ച തുകയുടെ പങ്ക് വേണമെന്നാവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഫിറോസ് കുന്നം പറമ്പലിനെ പോലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞു. ഫിറോസ് പറഞ്ഞ വിവരങ്ങള്‍ സത്യമാണോ എന്ന് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് ലാല്‍ജി പറഞ്ഞു. ചികിത്സാ സഹായമായി ലഭിക്കുന്ന പണം സംബന്ധിച്ച് പെണ്‍കുട്ടിയും സന്നദ്ധപ്രവര്‍ത്തകരും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും. ഇതോടൊപ്പംതന്നെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ കൂടുതല്‍പേരെയും പോലീസ് ചോദ്യം ചെയ്യും.

