തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലായിരിക്കും ആരാധനാലയങ്ങള്‍ തുറക്കുക. ഒരേസമയം പരമാവധി 15 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.
ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം എടുത്തത്. പക്ഷെ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കില്ല. ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടാനും യോഗത്തില്‍ തീരുമാനിച്ചു. ടിപിആര്‍ 24ന് മുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. ടിപിആര്‍ എട്ടിന് താഴെ, 8 നും 16 നും ഇടയില്‍, 16 നും 24 നും ഇടയില്‍, 24 ന് മുകളില്‍ എന്നിങ്ങനെ നിയന്ത്രണമേഖലകളെ പുനഃക്രമീകരിച്ചു.


