തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജില്ലകളിൽ കോൺഗ്രസ് ഇന്ന് ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങൾ നടത്തും. ഡിസിസികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമങ്ങൾ നടത്തുന്നത്. കാസർകോട് ജില്ലയിലെ സംഗമം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മലപ്പുറത്തെ സംഗമം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കെ സുധാകരന് എംപി (കണ്ണൂര്‍), എം കെ രാഘവന് എംപി (വയനാട്), ശശി തരൂര്‍ എംപി(കോഴിക്കോട് ), ബെന്നി ബഹനാന് എംപി(തൃശൂര്‍), വി ഡി സതീശന് എംഎല്‍എ (എറണാകുളം), കെ സി ജോസഫ് എംഎല്‍എ(കോട്ടയം), എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍(ആലപ്പുഴ), ഡീന്‍ കുര്യാക്കോസ് എംപി(ഇടുക്കി), തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് എംപി (കൊല്ലം) മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സന് (തിരുവനന്തപുരം) എന്നിവരുടെ നേതൃത്വത്തിലാണ് മറ്റ് ജില്ലകളിലെ ജനമുന്നേറ്റ സംഗമം നടക്കുന്നത്.


