ആലപ്പുഴ: വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റു പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. ആലപ്പുഴയിലാണ് സംഭവം. മുല്ലയ്ക്കല്-കിടങ്ങാംപറമ്ബ് ചിറപ്പ് മഹോത്സവത്തിനെത്തിയ കുട്ടികളാണ് വഴിയോരക്കടയില്‍നിന്നും ടാറ്റൂ പതിപ്പിച്ചത്. എന്നാല്‍ തീപ്പൊള്ളലിന് സമാനമായി ടാറ്റൂ ചെയ്ത ഭാഗത്ത് പൊള്ളലേല്‍ക്കുകയായിരുന്നു. വിവരം ശ്രദ്ധയില്‍പ്പെട്ട നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും കെമിക്കലുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.