നിയമ സഭയിലെ എംഎല്‍എമാരുടെ ചികിത്സാ ചെലവ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നാലു കോടിയിലധികം രൂപ ആയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിക ളിലും മെഡിക്കല്‍ കോളജുകളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടെന്ന് പറയുന്ന ഇവര്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച എം.എല്‍എമാരുടെ ചികിത്സ സംബന്ധിച്ച കണക്കുകളാണിത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി നാല് വര്‍ഷം കഴിയുമ്പോള്‍ ഇതുവരെ പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപയാണ് ഓരോ എംഎല്‍എമാരുടെ ചികിത്സാ ചെലവ്. അതായത് നാല് വര്‍ഷത്തിനിടെ കേരളത്തിലെ സാധാരണക്കാരന് നികുതി നല്കുന്നതില് നിന്നും 4,94,76,344 കോടി രൂപയാണ് എംഎല്‍എമാരുടെ ചികിത്സയ്ക്ക് വേണ്ടി മാത്രം ചെലവഴിച്ചിരിക്കുന്നത്. ഡോ.എം.കെ മുനീര്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ പി.ബി അബ്ദുള്‍ റസാഖ് എന്നിവര്‍ വിദേശ ചികിത്സയ്ക്കും പോയിട്ടുണ്ട്. വിദേശ ചികിത്സയ്ക്കായി ഡോ.എം.കെ മുനീര്‍ എം.എല്‍.എ 13,81,009 രൂപയും മുന്‍ എം.എല്‍.എ പി.ബി അബ്ദുള്‍ റസാഖ് 377,909 രൂപയും ചെലവഴിച്ചിട്ടുണ്ട്.