കൊച്ചി: ദിലീപിന്റെ പേര് പറഞ്ഞാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന് മുന്‍ എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ് ഉറപ്പ് നല്‍കിയെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതികളായ മാര്‍ട്ടിനും വിജീഷും.ദിലീപിനെ താറടിക്കാന്‍ മനപ്പൂര്‍വ്വം തങ്ങളെ പ്രതി ചേര്‍ക്കുകയായിരുന്നു.നാല് താരങ്ങളുടെ പേര് പറഞ്ഞാണ് ഇവര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.
തനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ട്.ചലച്ചിത്രമേഖലയിലെ നാലു പേരാണ് ഭീഷണിക്ക് പിന്നില്‍.!യഥാര്‍ത്ഥ കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് പറഞ്ഞ് പൊലീസും ഭീഷണിപ്പെടുത്തി.തനിക്ക് പറയാനുള്ളത് 16 പേജുള്ള കുറിപ്പായി അങ്കമാലി മജിസ്ട്രേറ്റിന് നല്‍കിയിട്ടുണ്ട്. ജീവന് ഭീഷണി ഉള്ളതിനാല്‍ മരണമൊഴിയായി പരിഗണിക്കണമെന്നും മാര്ട്ടിന് ആവശ്യപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട സമയത്ത് നടിയുടെ ഡ്രൈവറായിരുന്നു മാര്ട്ടിന്. എവി ജോര്‍ജിനെതിരായ വരുംദിവസങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്നാണ് സൂചന. ദിലീപ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിജീഷ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മാര്ട്ടിന് നേരത്തെയും ദിലീപിനെ കുടുക്കിയതാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു.


